Size:
27-30cm
Status:
Winter Visitor/Common
IWL(P) Act: Sch. IV

Looks: Non breeding birds have brownish upperparts with grey, forms a scaly appearance. Whitish forehead and supercilium. Underparts are whitish with foreneck, breast and flanks are streaked and spotted with brown. During flight shows white wing bar, rump and under-wing with black auxiliaries. Breeding birds have black upperparts spangled with white. Underparts black with white vent and undertail coverts. Lives: seashores, estuaries, tidal creeks etc.

പ്രജനനേതരകാലത്തെ പക്ഷികളുടെ മുകൾഭാഗം ഇരുണ്ടതവിട്ടുനിറത്തിൽ ചാരനിറത്തോടുകൂടിയ പാടുകൾ നിറഞ്ഞതാണ്. വെളുത്ത അടിഭാഗം. മൂർദ്ധാവിനും കൺപുരികത്തിനും വെള്ളനിറമുണ്ട്. കഴുത്തിലും മാറിടത്തിലും ദേഹത്തിന്റെ വശങ്ങളിലും ബ്രൗൺനിറമുള്ള പാടുകളും വരകളും നിറഞ്ഞതാണ്. പറക്കുമ്പോൾ ചിറകുകളിൽ വെള്ളപ്പട്ടയും അടിയിൽ ദേഹവും ചിറകും ചേരുന്നഭാഗത്തായി ഇരുണ്ടനിറത്തോടുകൂടിയ പാടും കാണാം. പ്രജനനകാലത്തെ പക്ഷികളുടെ മുകൾഭാഗം കറുപ്പിൽ വെള്ളപ്പാടുകൾ നിറഞ്ഞതാണ്. അടിഭാഗത്തിന് കറുപ്പുനിറമുള്ള ഇവയുടെ കീഴ്വാൽമൂടിക്കും ഗുദത്തിനും വെള്ളനിറമായിരിക്കും. കടലോരങ്ങളിലും അഴിമുഖങ്ങളിലും കണ്ടുവരുന്നു.

Call 1


Calls from Xeno-canto.

Photo:     Sandeep Das