Male

Size:
14cm
Status:
Winter Visitor/Uncommon
IWL(P) Act: Sch. IV

Looks: Male: Uniform blue head and upperparts with brighter forehead and dark lores. Dark blue throat, orange breast, whitish belly and flanks. Female: Olive brown head and upperparts with rufous rump and tail. Buff throat, orangish breast and whitish belly and vent. Pale lores and eye ring is also present. Lives: Groves, secondary forests.

ആൺപക്ഷികളുടെ തലയ്ക്കും തൊണ്ടയ്ക്കും മുകൾഭാഗത്തിനും ഇരുണ്ട നീലനിറമാണ്. നെറ്റിയിൽ തിളങ്ങുന്ന നീലനിറമുള്ള ഇവയുടെ കൊക്കിനും കണ്ണിനുമിടയിലുള്ള ഭാഗം ഇരുണ്ടതാണ്. മാറിടത്തിൽ ഓറഞ്ചുനിറവും വയറിലും ദേഹത്തിന്റെ വശങ്ങളിലും വെള്ളനിറവും കാണാം. പെൺപക്ഷികൾക്ക് ഒലീവ്ബ്രൗൺ നിറമുള്ള മുകൾഭാഗമാണ്. ഇവയുടെ അരപ്പട്ടയ്ക്കും വാലിനും ചെങ്കൽനിറമുണ്ട്. തൊണ്ടയ്ക്ക് മങ്ങിയ മഞ്ഞനിറമാണ്. മാറിടത്തിന് ഓറഞ്ചുനിറമുള്ള ഇവയുടെ് വയറിന്റെഭാഗം വെള്ളയാണ്. കണ്ണിനും കൊക്കിനുമിടയിലുള്ള ഭാഗത്ത് വിളറിയ നിറമുള്ള ഇവയ്ക്ക് കൺവളയവും കാണാം. കാടുകളിലും തോട്ടങ്ങളിലും കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Jainy Kuriyakose