Size:
17cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Dull green in plumage with yellow throat and yellow patch above and below eyes. Crimson forehead and breast patch, later with a yellow border. Sides of head and hind crown are blackish. Underparts have dark streakings. Blackish bill and red legs. Juvenile birds lacks crimson colour and black hind crown. Lives: Wooded areas,towns,villages.

ഇളംപച്ചനിറത്തോടുകൂടിയ തൂവലുകളാണിവയ്ക്ക്. താടിയിലും കണ്ണിനു താഴെയും മുകളിലുമായുള്ള മഞ്ഞനിറം ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കും. തലയിലും മാറിടത്തിലും കടുംചുവപ്പുനിറത്തോടുകൂടിയ പാടുകളുണ്ട്. ചുവപ്പുനിറമുള്ള മാറിടത്തിൽ മഞ്ഞനിറത്തോടുകൂടിയ ഒരു പട്ടയും കാണാം. തലയുടെ വശങ്ങളിലും പിൻഭാഗത്തും കറുത്ത വരകളുണ്ട്. അടിഭാഗത്ത് കുത്തനെയുള്ള വരകൾ വ്യക്തമായി കാണാം. കറുത്ത കൊക്കുള്ള ഇവയുടെ കാലുകൾക്ക് ചുവപ്പുനിറമാണ്. പൂർണവളർച്ചയെത്താത്ത പക്ഷികൾക്ക് ചുവപ്പുനിറവും തലയ്ക്കു പിന്നിലെ കറുപ്പുനിറവും കാണാറില്ല. മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും തുറസ്സായ കാടുകളിലും ഗ്രാമങ്ങളിലും കണ്ടുവരുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.