Size:
30-46cm
Status:
Resident/Uncommon
IWL(P) Act: Sch. I

Looks: Dark brown above, slaty-grey crown, forehead and crest without white tip. Paler grey ear coverts. Tail has four dark brown bars. Throat white with dark moustachial and gular stripe. Rufous brown streakings on breast and then barring on belly, flanks and thighs. Sexes alike. Female larger in size with browner crown and ear coverts. Lives: dense deciduous and semi evergreen forest.

കടും തവിട്ട് മുകൾഭാഗം, ചാരനിറമാർന്ന തലയിൽ ശിഖയുണ്ട്. പതിഞ്ഞിരിക്കുന്ന ഈ ശിഖയ്ക്ക് വെളുത്ത അഗ്രങ്ങളില്ല. ചെവിമൂടികൾ ഇളം ചാരനിറത്തിലാണ്. വാലിൽ കടും തവിട്ടുനിറത്തിലുള്ള നാലുപട്ടകൾ കാണാം. വെളുപ്പാർന്ന തൊണ്ടയിൽ ഇരുണ്ട നിറത്തോടുകൂടിയ മീശവരയും തൊണ്ടവരയും വ്യക്തമായി കാണാം. ചെമ്പൻ നിറമാർന്ന വരകൾ മാറിലും പട്ടകൾ വയറിലും വശങ്ങളിലും തുടകളിലും കാണുന്നു. പെൺപക്ഷിക്ക് താരതമ്യേന വലുപ്പം കൂടുതലും മൂർദ്ധാവ്, ചെവിമൂടികൾ എന്നിവ ഇരുണ്ട തവിട്ട് നിറവുമാണെന്നതൊഴിച്ചാൽ ആൺ പെൺ വ്യത്യാസങ്ങളില്ല. ഇലപൊഴിയും കാടുകളിലും നിത്യഹരിത വനങ്ങളിലും കാണുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Abhilash A K