Size:
14-17cm
Status:
Resident/Uncommon
IWL(P) Act: Sch. IV

Looks: Breeding birds are sandy brown in plumage. White forehead with a black band. Striking bright yellow eye ring visible on black eye band. White chin and throat followed by a black breast band and a white collar. Bill is small and mainly black in colour. Leg is yellowish or pinkish. Non-breeding birds lacks the black bands on head and with paler breast band. Habitat: River banks, estuaries, mud flats .

പ്രജനനകാലത്ത് ഇവയ്ക്ക് മണലിന്റേതുപോലുള്ള തവിട്ടുനിറമാണ്. നെറ്റിത്തടത്തിന്റെ നിറം വെള്ളയാണ്. കണ്ണിന്റെ വശങ്ങളിലും തലയിലുമായി ഒരു കറുത്ത പാട് കാണാം. തെളിഞ്ഞ മഞ്ഞനിറത്തിലുള്ള കൺവളയം ഈ കറുത്തപാടിൽ വ്യക്തമായി കാണാവുന്നതാണ്. വെള്ളനിറത്തിലുള്ള താടിയും തൊണ്ടയും തോൾഭാഗവുമുള്ള ഇവയ്ക്ക് മാറിടത്തിൽ കറുത്ത പട്ടപോലെ ഒരു പാടുണ്ട്. ഇവയുടെ കൊക്ക് ചെറുതും കറുത്തതുമാണ്. കാലിന്റെ നിറം മഞ്ഞയോ പിങ്കോ ആയിരിക്കും. പ്രജനനേതരസമയത്ത് കണ്ണിന്റെ വശങ്ങളിൽ കറുത്തപാട് ഇല്ലാതെയും മാറിടത്തിലെ കറുത്തപാട് വിളറിയനിറത്തിലും കാണാം. പുഴയോരങ്ങളിലും അഴിമുഖങ്ങളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Shah Jahan